+

ശമ്പളം 2.2 കോടി രൂപ, കാമ്പസ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു, അന്താരാഷ്ട്ര കമ്പനികളില്‍ നിന്നും കൈനിറയെ വമ്പന്‍ ഓഫറുകള്‍

ലോകോത്തര കമ്പനികളില്‍ നിന്ന് ഉയര്‍ന്ന ശമ്പള പാക്കേജുകളും വന്‍തോതിലുള്ള ഓഫറുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുംബൈ: ഇന്ത്യയിലെ പ്രശസ്തമായ ഐഐടി ബോംബെ (Indian Institute of Technology Bombay) 2025ലെ പ്ലേസ്മെന്റ് സീസണില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. ലോകോത്തര കമ്പനികളില്‍ നിന്ന് ഉയര്‍ന്ന ശമ്പള പാക്കേജുകളും വന്‍തോതിലുള്ള ഓഫറുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കേജ്: 2025ലെ പ്ലേസ്മെന്റില്‍ ഡാ വിന്‍സി ഡെറിവേറ്റീവ്‌സ് എന്ന കമ്പനി അവരുടെ ആംസ്റ്റര്‍ഡാം ഓഫീസിലേക്ക് 2.2 കോടി രൂപയുടെ വാര്‍ഷിക ശമ്പള പാക്കേജ് വാഗ്ദാനം ചെയ്തു.

ആദ്യ ദിനത്തില്‍ തന്നെ 50-ലധികം കമ്പനികളാണ് പങ്കെടുത്തത്. 258 ലേറെ ഓഫറുകളും ലഭിച്ചു. പ്ലേസ്മെന്റില്‍ ശരാശരി ശമ്പളം 23.5 ലക്ഷം രൂപയും മീഡിയന്‍ ശമ്പളം 17.92 ലക്ഷം രൂപയുമാണ്.

2024ല്‍ 74.53% പ്ലേസ്മെന്റ് നിരക്കാണ് ഐഐടി ബോംബെ രേഖപ്പെടുത്തിയത്, 1,979 വിദ്യാര്‍ത്ഥികളില്‍ 1,475 പേര്‍ പ്ലേസ്മെന്റ് പ്രക്രിയയില്‍ പങ്കെടുത്തു. 2024ലെ എംബിഎ പ്ലേസ്മെന്റില്‍ 100% നിരക്ക് രേഖപ്പെടുത്തി, ഉയര്‍ന്ന ശമ്പളം 72 ലക്ഷം രൂപയും ശരാശരി ശമ്പളം 28.01 ലക്ഷം രൂപയുമായിരുന്നു. എംടെക്, എംഎസ്സി, എംഡെസ് വിദ്യാര്‍ത്ഥികളും മികച്ച ഓഫറുകള്‍ നേടിയെടുത്തു.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, സാംസങ്, ഗോള്‍ഡ്മാന്‍ സാക്സ്, റിലയന്‍സ്, മക്കിന്‍സി തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഐഐടി ബോംബെയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, ഡാറ്റ അനലിസ്റ്റ്, ഗവേഷണം എന്നിവയാണ് ഏറെ ഡിമാന്റുള്ള ജോലികള്‍.

ഐഐടി ബോംബെ ബിടെക്, എംടെക്, എംബിഎ, എംഎസ്സി, ബിഡെസ്, എംഡെസ് തുടങ്ങി വിവിധ കോഴ്സുകള്‍ നടത്തുന്നുണ്ട്. പ്ലേസ്മെന്റ് പ്രക്രിയ ജൂലൈ മാസത്തില്‍ കമ്പനികളുടെ ഓണ്‍ബോര്‍ഡിംഗോടെ ആരംഭിക്കുകയും ഡിസംബറില്‍ അന്തിമ അഭിമുഖങ്ങള്‍ നടക്കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും, കമ്പനികള്‍ റെസ്യൂമെകള്‍ പരിശോധിച്ച് സ്‌ക്രീനിംഗ്, അഭിമുഖങ്ങള്‍ എന്നിവ നടത്തി ഓഫര്‍ ലെറ്ററുകള്‍ നല്‍കുകയും ചെയ്യുകയാണ് പതിവ്.

Trending :
facebook twitter