മോഹന്‍ലാലിനെ നായകനാക്കിയുളള സത്യന് അന്തിക്കാടിന്റെ എറ്റവും പുതിയ ചിത്രം ഹൃദയപൂര്‍വത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഓണത്തിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ റിലീസിന് മുന്നോടിയായി മോഹന്‍ലാലിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് സത്യന് അന്തിക്കാട്.
മോഹന്‍ലാലിന്റെ അഭിനയം കാണുമ്പോള്‍, ലോകത്തിലെ ഏറ്റവും എളുപ്പമുള്ള ജോലി അഭിനയമാണെന്ന് തോന്നിപ്പോവുമെന്നാണ് സത്യന് അന്തിക്കാട് പറയുന്നത്. അങ്ങനെയൊരു മാജിക് മോഹന്‍ലാലിന് ഉണ്ടെന്നും സത്യന് അന്തിക്കാട് പറഞ്ഞു. സന്ദീപ് ബാലകൃഷ്ണന് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.
'സന്ദീപ് ബാലകൃഷ്ണനിലേക്ക് എത്തുമ്പോള്‍ അന്ന് ടി.പി. ബാലഗോപാലനില്‍ അഭിനയിക്കാനെത്തിയ മോഹന്‍ലാലില്‍ കണ്ട പ്രത്യേകതകളില്‍ ഒരു മാറ്റവും ഇല്ലാത്ത, സിന്സിയര് ആയ അപ്രോച്ച് തന്നെയാണ് അദ്ദേഹത്തിനിപ്പോഴും. ക്യാമറയ്ക്ക് മുന്നില്‍ ഏറ്റവും നന്നായി ബിഹേവ് ചെയ്യുന്ന അഭിനേതാവാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ നമുക്ക് തോന്നും, ലോകത്തിലെ ഏറ്റവും എളുപ്പമായ ജോലി അഭിനയമാണെന്ന്. ഇത് ആര്‍ക്കും ചെയ്യാവുന്നതല്ലേ എന്ന് തോന്നി പോകും. അങ്ങനെ ഒരു മാജിക് ഉണ്ട് പുള്ളിക്ക്. അത് ബോധപൂര്‍വ്വം ചെയ്യുന്നതല്ല'', സത്യന് അന്തിക്കാട് പറഞ്ഞു