ഹെൽത്തി ഇല അട തയ്യാറാക്കാം

06:40 PM Dec 12, 2025 | Neha Nair

പത്തിരി പൊടി : 1 കപ്പ്
തേങ്ങ ചിരവിയത് : 1/2 കപ്പ്
ഏലയ്ക്ക പൊടി : 1/2 ടി സ്പൂൺ
ശർക്കര പൊടിച്ചതു : മധുരത്തിന് അനുസരിച്ചു
ചൂട് വെള്ളം: 1 കപ്പ്
ഉപ്പ്‌: 1 നുള്ള്
വാഴ ഇല
എണ്ണ

ചിരവിയ തേങ്ങയിലേക്കു ശർക്കര പൊടിച്ചതും ഏലയ്ക്ക പൊടിയും ചേർത്ത് നന്നായി ഇളക്കി വെക്കുക
അരി പൊടിയില്‍ ഉപ്പ് ചേര്‍ത്ത് ചൂടു വെള്ളം ഒഴിച്ചു ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.

മാവ് ചെറുതായി തണുത്തു കഴിഞ്ഞാൽ നന്നായി കുഴച്ചെടുക്കുക ഇലയില്‍ കുറച്ചു എണ്ണ പുരട്ടി
കുറച്ചു മാവ് എടുത്തു ഇലയില്‍ വെച്ച് പരത്തി കുറച്ച് തേങ്ങ കൂട്ട് വെച്ച് ഇല മടക്കി നന്നായി അമർത്തുക.
ശേഷം ആവിയില്‍ പുഴുങ്ങി എടുക്കുക.
ചെറിയ ചൂടോട് കൂടി ചായക്കൊപ്പം കഴിക്കാം.