+

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും എട്ടുകിലോ ഉണക്ക കഞ്ചാവ് പിടികൂടിയ കേസ് : പ്രതികള്‍ക്ക് ഒമ്പതുവര്‍ഷം കഠിന തടവും പിഴയും

ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും എട്ടുകിലോ ഉണക്ക കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതികള്‍ക്ക് 9 വര്‍ഷം വീതം കഠിന തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ.

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും എട്ടുകിലോ ഉണക്ക കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതികള്‍ക്ക് 9 വര്‍ഷം വീതം കഠിന തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പിഴതുക അടച്ചില്ലെങ്കില്‍ ഒന്‍പതു മാസം വീതം അധിക തടവ് അനുഭവിക്കണം. തൃശൂര്‍ ചാവക്കാട് പുന്നയൂര്‍കുളം തിരുവത്ര മുഹമ്മദ് ഷെഫീക് (35), ചാവക്കാട് പന്നിയൂര്‍ അകലാട് ചാലിയന്‍ വീട്ടില്‍ അനസ് (30) എന്നിവരെയാണ് സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി. സുധീര്‍ ഡേവിഡ് ശിക്ഷിച്ചത്.

2018ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എം. സുരേഷും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്. കേസിന്റെ അന്വേഷണവും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പണവും നടത്തിയത് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷാണ്. പ്രോസീക്യൂഷനുവേണ്ടി എന്‍.ഡി.പി.എസ് സ്‌പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ശ്രീനാഥ് വേണു ഹാജരായി.
 

facebook twitter