വീട്ടുജോലിക്കാരിയെ ശമ്പളമില്ലാതെ ജോലിയെടുപ്പിക്കുകയും തൊഴില്‍ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയും ചെയ്ത സ്ത്രീക്ക് ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് മൂന്നു വര്‍ഷം തടവും രണ്ടായിരം ദിനാര്‍ പിഴയുമാണ് വിധിച്ചത്.
ഇരയെ സ്വന്തം രാജ്യത്തെക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവു വഹിക്കാനും കോടതി ഉത്തരവിട്ടു.
നിര്‍ബന്ധിത ജോലിക്ക് നിയോഗിച്ച് യുവതിയെ പ്രതി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ നിന്ന് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് ലഭിച്ചു.
ഒരു അവധി പോലും നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.