കുവൈത്തില്‍ 60 വയസ്സോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അവരുടെ റസിഡന്‍സി ആശ്രിത വിസയില്‍ നിന്നും സ്വകാര്യ മേഖലയിലെ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുമതി നല്‍കി. പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിന്റേതാണ് ഉത്തരവ്. സെക്കന്‍ഡറി സ്‌കൂളോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഈ കൈമാറ്റം തൊഴിലുടമകള്‍ മാറുന്നതിന് ബാധകമായ എല്ലാ വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്. തൊഴിലുടമകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ സുഗമമാക്കാനാണ് ഈ തീരുമാനം.
കൂടാതെ, സര്‍ക്കാര്‍ കാരാറുകള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കും സ്വകാര്യ മേഖലയിലേക്ക് മാറാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ കരാറുകള്‍ അവസാനിച്ചതാണെങ്കിലും നിലവിലെയോ വരാനിരിക്കുന്നതോ ആയ തൊഴിലുടമകളുടെ അംഗീകാരത്തോടെ മാറാവുന്നതാണ്.