സൗദി വിനോദ സഞ്ചാര മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി പൗരരുടെ എണ്ണം കാല്ലക്ഷത്തിലധികമായി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഏകദേശം 2,46,000 എത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി.
ഈ മേഖലയിലെ മൊത്തം തൊഴിലാളികളുടെ 25.6 ശതമാനമാണിത്. സൗദിയിതര തൊഴിലാളികളുടെ എണ്ണം 7,13,200 ആണ് (74.4 ശതമാനം). ടൂറിസം പ്രവര്‍ത്തനങ്ങളിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 9,59,000 കവിഞ്ഞിട്ടുണ്ട്. 2023ലെ പാദത്തെ അപേക്ഷിച്ച് 5.1 ശതമാനം വര്‍ധനവുള്ളതായും അതോറിറ്റി സൂചിപ്പിച്ചു. ടൂറിസം പ്രവര്‍ത്തനങ്ങളിലെ പുരുഷ തൊഴിലാളികളുടെ എണ്ണം 8,31,000ആണ്. 86.6 ശതമാനം. സ്ത്രീകളുടെ എണ്ണം ഏകദേശം 1,28,000 ആണ്. അഥവാ മൊത്തം ആളുകളുടെ 13.4 ശതമാനമെന്നും അതോറിറ്റി പറഞ്ഞു.