ചില പഴങ്ങളില്‍ നിന്നും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കും. അത്തരത്തില്‍ പ്രോട്ടീന്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
1. പേരയ്ക്ക
നാരുകള്‍, വിറ്റാമിന്‍ സി, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് പേരയ്ക്ക. കൂടാതെ
പ്രോട്ടീനും ധാരാളം അടങ്ങിയ ഒരു പഴമാണ് പേരയ്ക്ക. അതിനാല്‍ പ്രോട്ടീന്‍ ലഭിക്കാനായി ഇവ കഴിക്കാം. പേരയ്ക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
2. അവക്കാഡോ
100 ഗ്രാം അവക്കാഡോയില്‍ രണ്ട് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, നാരുകള്‍, പൊട്ടാസ്യം തുടങ്ങിയവയൊക്കെ അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്.
3. ചക്ക
100 ഗ്രാം ചക്കയില്‍ നിന്നും 1.7 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ നിന്നും നാരുകള്‍, വിറ്റാമിന്‍ ബി6, പൊട്ടാസ്യം തുടങ്ങിയവ ലഭിക്കും.
4. ആപ്രിക്കോട്ട്
100 ഗ്രാം ആപ്രിക്കോട്ടില്‍ 1.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
5. ഓറഞ്ച്
ഓറഞ്ചില്‍ വിറ്റാമിന്‍ സിക്ക് പുറമേ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഓറഞ്ചില്‍ നിന്നും 1.2 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ നാരുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്.
6. വാഴപ്പഴം
വാഴപ്പഴത്തില്‍ പൊട്ടാസ്യത്തിന് പുറമേ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. 100 ഗ്രാം വാഴപ്പഴത്തില്‍ നിന്നും 1.1 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.