+

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം ; ട്രംപ്

സംഘര്‍ഷം അവസാനിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്ക. സംഘര്‍ഷം അവസാനിപ്പിക്കാന്‍ എന്ത് സഹായവും ചെയ്യാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമെങ്കില്‍ താന്‍ അവിടെ ഉണ്ടാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പ്രതികരിച്ചു.

'ഇത് വളരെ ഭയാനകമാണ്. എനിക്ക് ഇരു രാജ്യങ്ങളെയും നന്നായി അറിയാം. ഇരുവരുമായും നല്ല ബന്ധമാണ്. സംഘര്‍ഷം അവസാനിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍ ഞാന്‍ അവിടെ ഉണ്ടാകും,' ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം വര്‍ധിക്കുന്നത് നാണക്കേടാണെന്ന് നേരത്തേ ട്രംപ് പ്രതികരിച്ചിരുന്നു. സംഘര്‍ഷം വളരെ വേഗം അവസാനിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു.

facebook twitter