
ഡൽഹി: ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകമെന്ന് യുഎൻ വക്താവ് ഫർഹാൻ അസിസ് ഹഖ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർധിച്ചുവരുന്ന സംഘർഷത്തിൽ യുഎൻ ആശങ്ക പ്രകടിപ്പിച്ചു.
ലോകത്തിന് ഇനിയും മറ്റൊരു യുദ്ധം താങ്ങാനുള്ള കരുത്തില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ വ്യക്തമാക്കിയ കാര്യം തന്നെ ഇപ്പോഴും ആവർത്തിക്കുകയാണ്. സംഘർഷം വ്യാപിക്കാതെ ഇന്ത്യയും പാകിസ്ഥാനും നടപടികൾ സ്വീകരിക്കണമെന്നും യുഎൻ വ്യക്തമാക്കി. അതേസമയം ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക വ്യക്തമാക്കി. പാക് പ്രധാനമന്ത്രിയുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും സംസാരിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.