+

ചാംപ്യന്‍സ് ട്രോഫി: പാകിസ്ഥാന്‍ പതറുന്നു, 5 വിക്കറ്റുകള്‍ നഷ്ടമായി

ചാംപ്യന്‍സ് ട്രോഫി: പാകിസ്ഥാന്‍ പതറുന്നു, 5 വിക്കറ്റുകള്‍ നഷ്ടമായി

ദുബായ്: ഇന്ത്യക്കെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പാകിസ്ഥാന്‍ വീണ്ടും പരുങ്ങുന്നു. അവര്‍ക്ക് 5 വിക്കറ്റുകള്‍ നഷ്ടമായി. 35 ഓവര്‍ പിന്നിടുമ്പോള്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെന്ന നിലയില്‍.സൗദ് ഷക്കീല്‍ അര്‍ധ സെഞ്ച്വറി നേടി മടങ്ങി. താരം 5 ഫോറുകള്‍ സഹിതം 76 പന്തില്‍ 62 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനാണ് തിളങ്ങിയ മറ്റൊരാള്‍. താരം 46 റണ്‍സ് കണ്ടെത്തി. റിസ്വാനെ അക്ഷര്‍ പട്ടേലും സൗദ് ഷക്കീലിനെ ഹര്‍ദിക് പാണ്ഡ്യയുമാണ് പുറത്താക്കിയത്. ഹര്‍ദിക് നേരത്തെ ബാബര്‍ അസമിനേയും മടക്കിയിരുന്നു. താരത്തിനു രണ്ട് വിക്കറ്റുകള്‍.

മികച്ച തുടക്കത്തിനു ശേഷം പൊടുന്നനെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ പാകിസ്ഥാന്‍ 25 ഓവര്‍ പന്നിട്ടപ്പോഴാണ് 100 കടന്നത്. ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ പാകിസ്ഥാന് 2 വിക്കറ്റുകള്‍ തുടരെ നഷ്ടമായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്നു തോന്നിയ ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടു പിന്നാലെ സഹ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ അക്ഷര്‍ പട്ടേല്‍ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കി.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്നു ഇന്നിങ്സ് നേരെയാക്കാനുള്ള പോരാട്ടം നടത്തിയാണ് പിരിഞ്ഞത്. ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. മൂന്നാം വിക്കറ്റില്‍ 104 റണ്‍സ് സഖ്യം ചേര്‍ത്തു.ഓപ്പണര്‍ ബാബര്‍ അസമിനെയാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഹര്‍ദികാണ് താരത്തെ മടക്കിയത്. ബാബര്‍ ഫോമിലേക്ക് ഉയരുന്നതിനിടെയാണ് പാക് ടീമിനെ ഞെട്ടിച്ച ഹര്‍ദികിന്റെ മികവ്. ബാബര്‍ 5 ഫോറുകള്‍ സഹിതം 25 പന്തില്‍ 23 റണ്‍സുമായി മടങ്ങി. ഓപ്പണിങില്‍ ഇമാം ഉള്‍ ഹഖുമായി ചേര്‍ന്ന് 41 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി നില്‍ക്കെയാണ് ബാബറിന്റെ മടക്കം.

പിന്നാലെ കുല്‍ദീപ് യാദവിന്റെ ഓവറില്‍ സഹ ഓപ്പണര്‍ ഇമാം ഉള്‍ ഹഖും പുറത്തായി. സിംഗിളിനായി ഓടിയ ഇമാമിനെ അക്ഷര്‍ പട്ടേല്‍ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കുകയായിരുന്നു. കഴിഞ്ഞ കളിയില്‍ ടീമില്‍ ഇടമില്ലാതിരുന്ന താരത്തിനു ഇന്ത്യക്കെതിരെ അവസരം നല്‍കി. എന്നാല്‍ തിളങ്ങാനായില്ല. 10 റണ്‍സ് മാത്രമാണ് ഇമാമിന്റെ സംഭാവന.

facebook twitter