പാകിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ വിജയകരമായി നേരിട്ടന്ന് ഇന്ത്യ

06:35 AM May 09, 2025 | Suchithra Sivadas

ഇന്നലെ രാത്രി മുതല്‍ ജമ്മു കശ്മീരിലടക്കം അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ വിജയകരമായി നേരിട്ടെന്ന് ഇന്ത്യ. ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്കുനേരെ നടന്ന പാക് ഡ്രോണ്‍, മിസൈല്‍ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണം രാത്രി ഉടനീളം തുടര്‍ന്നുവെന്നും നിയന്ത്രണ രേഖയില്‍ സ്‌ഫോടന ശബ്ദം തുടര്‍ന്നുവെന്നും അധികൃതര്‍ അറിയിച്ചു.


അതേസമയം, നാവിക സേന ആക്രമിച്ചെന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്നും രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സൈന്യത്തിന്റെ ഇതുവരെയുള്ള നടപടികളടക്കം ഇന്ന് രാവിലെ പത്തിന് വാര്‍ത്താസമ്മേളനത്തിലൂടെ വിദേശകാര്യമന്ത്രാലയം വിശദീകരിക്കും. വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരിക്കും നടപടികള്‍ വിശദീകരിക്കുക.