പാക് സൈനിക പോസ്റ്റുകളും ഭീകര ലോഞ്ച്പാഡും തകർത്ത് ഇന്ത്യൻ സൈന്യം

02:05 PM May 10, 2025 | Neha Nair

അതിർത്തിയിൽ പാകിസ്ഥാൻ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനിടെ, പാക് ഡ്രോൺ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള നിരവധി സൈനിക പോസ്റ്റുകളും ഒരു ഭീകര ലോഞ്ച്പാഡും തകർത്തതായി ഉന്നത സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മുവിന് സമീപം നിലയുറപ്പിച്ച ഇന്ത്യൻ സൈനികരാണ് ഈ ധീരമായ നടപടി സ്വീകരിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട ഭീകര ലോഞ്ച്പാഡ്, ട്യൂബ്-ലോഞ്ച്ഡ് ഡ്രോണുകൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്നതായാണ് വിവരം. അതിർത്തിക്കപ്പുറത്തുള്ള ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സൈന്യം നടത്തുന്ന ഓപ്പറേഷൻ സിന്ദൂറിനെ ലക്ഷ്യമിട്ട്, വടക്ക് ലേ മുതൽ തെക്ക് സർ ക്രീക്ക് വരെയുള്ള 26 സ്ഥലങ്ങളിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ഇസ്ലാമാബാദിൽ നിന്ന് ഏകോപിപ്പിച്ച ഡ്രോൺ ആക്രമണങ്ങളുടെ തരംഗമാണ് പാകിസ്ഥാൻ ഭാഗത്തുനിന്നുണ്ടായത്. ഇതിനുള്ള ശക്തമായ തിരിച്ചടിയായാണ് ഇന്ത്യൻ സൈന്യം പാക് പോസ്റ്റുകളും ലോഞ്ച്പാഡും തകർത്തത്.