+

ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ പ്രതിസന്ധി; യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ആഗസ്റ്റ് 25 മുതല്‍ 29 വരെയാണ് യുഎസ് സംഘത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനമെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ പ്രതിസന്ധി. യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ആഗസ്റ്റ് 25 മുതല്‍ 29 വരെയാണ് യുഎസ് സംഘത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ യാത്ര റദ്ദാക്കിയതായാണ് വിവരം. 


ഇന്ത്യക്കുമേലുള്ള യുഎസിന്റെ അധിക തീരുവ വര്‍ധനയ്ക്ക് പിന്നാലെ നിലനില്‍ക്കുന്ന സാമ്പത്തിക സംഘര്‍ഷ സാഹചര്യത്തിലാണ് വ്യാപാര ചര്‍ച്ചയുമായിബന്ധപ്പെട്ട സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്കുമേലുള്ള അധികതീരുവ ഒഴിവാക്കുമെന്ന സൂചന നല്‍കിയിരുന്നു.

facebook twitter