ഇൻഡിഗോ പ്രതിസന്ധി:വിശദീകരണം നൽകാൻ സിഇഒ ഡിജിസിഎയ്ക്ക് മുന്നിൽ ഹാജരാകും

12:30 PM Dec 11, 2025 |



ഇൻഡിഗോ പ്രതിസന്ധികളിൽ വിശദീകരണം നൽകാൻ സി ഇ ഒ പീറ്റർ എൽബെഴ്സ് ഇന്ന് ഡിജിസിഎക്ക് മുന്നിൽ ഹാജരാകും. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. ഇൻഡിഗോയുടെ സർവീസുകൾ 10 ശതമാനം വെട്ടിക്കുറച്ചതിനുശേഷമുള്ള ഷെഡ്യൂളുകൾ സമർപ്പിക്കാൻ ഡി ജി സി എ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, തുടർച്ചയായ പതിനൊന്നാം ദിവസവും ചില സർവീസുകൾ റദ്ദാക്കുമെന്നാണ് സൂചന. ദില്ലി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള നൂറിലേറെ സർവീസുകൾ കഴിഞ്ഞദിവസവും റദ്ദാക്കിയിരുന്നു.

ഇൻഡിഗോ വിമാനങ്ങ‍ള്‍ റദ്ദാക്കിയതിന് പിന്നാലെ നടപടിയായി കമ്പനിയുടെ സര്‍വീസ് ക‍ഴിഞ്ഞ ദിവസം 10 ശതമാനം വെട്ടിക്കുറച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയ്ക്ക് ദിവസവും 2200ഓളം സർവീസുകളാണുള്ളത്. 10 ശതമാനം വെട്ടിക്കുറച്ചതോടെ ദിവസവും 200ലേറെ സർവീസുകൾ ഇൻഡിഗോയ്ക്ക് കുറവു വരുന്നത്. ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായത്. മാർച്ചിനു ശേഷം മൂന്ന് ശതമാനം കുറഞ്ഞെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.