പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 4077 ദിവസം തുടര്‍ച്ചയായി അധികാരത്തില്‍ തുടര്‍ന്ന റെക്കോര്‍ഡാണ് മോദി മറികടന്നത്. പ്രധാനമന്ത്രിയായി 4078 ദിവസം പൂര്‍ത്തിയാക്കിയതോടെയാണ് ചരിത്രത്തില്‍ ഇന്ദിരയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് മോദി എത്തിയത്. നരേന്ദ്ര മോദിയുടെ ഈ നേട്ടം രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവാണ് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി. നെഹ്‌റു 6130 ദിവസം തുടര്‍ച്ചയായി അധികാരത്തില്‍ തുടര്‍ന്നതാണ് ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്.
Trending :