ഇന്ത്യ- പാകിസ്താന് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രധാന 27 എയര്‍പോര്‍ട്ടുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദശം. കേന്ദ്രം പുറപ്പെടുവിച്ച നോട്ടീസിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ധര്‍മ്മശാല, ഹിന്‍ഡണ്‍, ഗ്വാളിയോര്‍, കിഷന്‍ഗഡ്, ശ്രീനഗര്‍, അമൃത്സര്‍, പട്യാല, ഷിംല, ഗഗള്‍, ജയ്സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേഹ്, ലുധിയാന, ഭാനു, ഭട്ടിന്‍ഡ, മുന്ദ്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്ദര്‍, കാണ്ട്ല, കേശോദ്, ഭുജ്, ചണ്ഡീഗഢ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. രാജ്യസുരക്ഷയുടെ ഭാ?ഗമായാണ് കേന്ദ്രത്തിന്റെ നടപടി.
അതേ സമയം, ജമ്മുവിലും പഞ്ചാബിലും പാകിസ്താന് ആക്രമണം കടുപ്പിച്ചതിന് പിന്നാലെ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ ഒറ്റയടിക്ക് ഇന്ത്യ തകര്‍ത്തു. രണ്ട് ജെ എഫ് 17യുദ്ധവിമാനങ്ങള്‍, ഒരു എഫ് 16 യുദ്ധവിമാനം എന്നിവയാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ചു വീഴ്ത്തിയത്. ഉദ്ദംപൂരില്‍ നടന്ന പാകിസ്താന് ഡ്രോണ്‍ ആക്രമണങ്ങളും ഇന്ത്യ പരാജയപ്പെടുത്തി.