പോക്സോ കേസിൽ ഇന്‍ഫ്ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍

04:45 PM Jul 26, 2025 |


കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുട്യൂബർ ഷാലു കിം​ഗ് എന്ന മുഹമ്മദ് ഷാലി അറസ്റ്റിൽ. വിദേശത്തായിരുന്ന പ്രതി മംഗലാപുരം എയർപോർട്ടിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുട്ടിയെ വിദേശത്തു വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കാസർകോട് സ്വദേശിയാണ് ഷാലു കിംഗ്.