വെറും മൂന്നു ചേരുവ മതി പുഡ്ഡിംഗ് തയ്യാറാക്കാം

08:00 AM Apr 22, 2025 | Kavya Ramachandran

ചേരുവകൾ •ഇളനീർ - 1

•പഞ്ചസാര - 1/4 കപ്പ്

•കോൺഫ്ലവർ - 1/4 കപ്പ്

തയാറാക്കുന്ന വിധം 

മിക്സിയുടെ വലിയ ജാറിലേക്ക്‌ ഇളനീരിന്റെ കാമ്പും വെള്ളവും, പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കുക.

•ഇത് ഒരു പാനിലേക്ക് ഒഴിച്ച് കോൺഫ്ലവറും കൂടെ ചേർത്തു കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക.

•ശേഷം തീ ഓൺ ചെയ്യാം. കൈ വിടാതെ ഇളക്കിക്കൊണ്ടിരിക്കണം. ചെറുതായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. എണ്ണ തടവിയ പാത്രത്തിലേക്ക് ഒഴിച്ച് തണുക്കുമ്പോൾ മുറിച്ചെടുക്കാം