+

മദ്യലഹരിയിൽ മധ്യവയസ്‌കനെ ഇഷ്ടിക കൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ച കേസ് : പ്രതി അറസ്റ്റിൽ

മധ്യവയസ്‌കനെ ഇഷ്ടിക കൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ച കേസിൽ പ്രതിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാർ സ്വദേശി ചേർക്കര തണ്ടയാൻ ബിനു സ്വയൻ (38) ആണ് അറസ്റ്റിലായത്.

തൃശൂർ: മധ്യവയസ്‌കനെ ഇഷ്ടിക കൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ച കേസിൽ പ്രതിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാർ സ്വദേശി ചേർക്കര തണ്ടയാൻ ബിനു സ്വയൻ (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴം രാത്രി പത്തരയോടെ തൃപ്രയാർ മേൽപ്പാലത്തിന് സമീപം വച്ച് പഴുവിൽ സ്വദേശി അന്തിക്കാടൻ വീട്ടിൽ ഗോപി (55) എന്നയാളെ മദ്യലഹരിയിൽ ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.  

ബിനു സ്വായൻ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് അടിപിടിക്കേസിലും സ്ത്രീകളെ മാനഹാനി വരുത്തിയ ഒരു കേസിലും സ്ത്രീയെ ക്രൂരതയ്ക്ക് വിധേയയാക്കി തട്ടിപ്പ് നടത്തിയ കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം അഞ്ച് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

വലപ്പാട് എസ്.എച്ച്.ഒ. കെ. അനിൽകുമാർ, എസ്.ഐ. സി.എൻ. എബിൻ, ജി.എസ്.ഐ. ഷാബു, ജി.എസ്.സി.പി.ഒ. സൈനുദ്ദീൻ, സി.പി.ഒ. സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

facebook twitter