+

എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനാരംഭിച്ച് ഇൻസ്റ്റഗ്രാം

എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനാരംഭിച്ച് ഇൻസ്റ്റഗ്രാം

പുതിയ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനാരംഭിച്ച് ഇൻസ്റ്റഗ്രാം. ഉപഭോക്താക്കൾ കൗമാരക്കാരാണോ പ്രായപൂർത്തിയായവരാണോ എന്ന് തിരിച്ചറിയാൻ വേണ്ടിയാണ് പുതിയ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. തിങ്കളാഴ്ചയാണ് പ്ലാറ്റ്‌ഫോമിലെ കൗമാരക്കാരായ ഉപഭോക്താക്കളെ കണ്ടുപിടിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ഇൻസ്റ്റഗ്രാം അറിയിച്ചത്. ഇങ്ങനെ കണ്ടെത്തുന്ന കൗമാരക്കാരുടെ അക്കൗണ്ടുകൾ ടീൻ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറ്റും. പ്രായപൂർത്തിയായവരുടെ ജനനതീയതി നൽകി നിർമിച്ച അക്കൗണ്ടുകളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കും.

നിലവിൽ അമേരിക്കയിൽ മാത്രമാണ് ഈ എഐ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധികാരികളുടെ നിയന്ത്രണങ്ങളും പരിശോധനകളും ശക്തമായ സാഹചര്യത്തിലാണ് ഇൻസ്റ്റഗ്രാം പ്രായനിയന്ത്രണം കർശനമായി നടപ്പാക്കാൻ ശ്രമിക്കുന്നത്. പ്രായത്തിന് അനുയോജ്യമല്ലാത്ത ഇൻസ്റ്റഗ്രാം ഉള്ളടക്കങ്ങൾ കൗമാരക്കാരായ ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്നും അത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അമേരിക്കയിൽ കർശന നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

facebook twitter