ധരംശാലയിലെ ഐപിഎൽ മത്സരം ഉപേക്ഷിച്ചു, കാണികളോട് സ്‌റ്റേഡിയം വിടാൻ നിർദേശം
10:54 PM May 08, 2025
| Desk Kerala
ധരംശാല : ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചു. ജമ്മുവിൽ ഇന്ത്യ-പാക് സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് മത്സരം റദ്ദാക്കിയതെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ ഐഎഎൻഎസ്സിനോട് പ്രതികരിച്ചു. സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിന് പിന്നാലെ കളി നിര്‍ത്തിവെച്ചിരുന്നു. അതിന് ശേഷമാണ് കളി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്. ടീമുകളോടും കാണികളോടും സ്‌റ്റേഡിയം വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.