+

ആ​ണ​വ പ​ദ്ധ​തി പ​രി​ശോ​ധി​ക്കു​ന്ന​തി​നോ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ഉ​പേ​ക്ഷി​ക്കു​ന്ന​തി​നോ ഇ​റാ​ൻ സ​മ്മ​തി​ച്ചി​ട്ടി​ല്ല : ട്രംപ്

ആ​ണ​വ പ​ദ്ധ​തി പ​രി​ശോ​ധി​ക്കു​ന്ന​തി​നോ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ഉ​പേ​ക്ഷി​ക്കു​ന്ന​തി​നോ ഇ​റാ​ൻ സ​മ്മ​തി​ച്ചി​ട്ടി​ല്ല : ട്രംപ്

വാ​ഷി​ങ്ട​ൺ: ആ​ണ​വ പ​ദ്ധ​തി പ​രി​ശോ​ധി​ക്കു​ന്ന​തി​നോ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ഉ​പേ​ക്ഷി​ക്കു​ന്ന​തി​നോ ഇ​റാ​ൻ സ​മ്മ​തി​ച്ചി​ട്ടി​ല്ലെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ആ​ണ​വ പ​രി​പാ​ടി പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​റാ​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​റാ​ൻ അ​ധി​കൃ​ത​ർ ത​ന്നെ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും എ​യ​ർ​ഫോ​ഴ്‌​സ് വ​ൺ വി​മാ​ന​ത്തി​ൽ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ഇ​റാ​ന്റെ ആ​ണ​വ പ​രി​പാ​ടി ശാ​ശ്വ​ത​മാ​യി പി​ന്നോ​ട്ട് പോ​യെ​ന്നും അ​തേ​സ​മ​യം, മ​റ്റൊ​രു സ്ഥ​ല​ത്ത് പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. പു​ന​രാ​രം​ഭി​ച്ചാ​ൽ പ്ര​ശ്ന​മാ​കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. തി​ങ്ക​ളാ​ഴ്ച വൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശി​ക്കു​ന്ന ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ഇ​റാ​ൻ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഗ​സ​യാ​കും ച​ർ​ച്ച​യി​ലെ മു​ഖ്യ അ​ജ​ണ്ട. 

facebook twitter