ഇറാന് ഇസ്രയേല്‍ സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് ഉചിതമായത് ചെയ്യുമെന്ന് വ്യക്തമാക്കി ഹിസ്ബുള്ള. അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹിസ്ബുള്ള രംഗത്തെത്തിയിരിക്കുന്നത്. ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നിഷ്പക്ഷമായി നില്‍ക്കില്ലെന്ന് ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ ഷെയ്ഖ് നയിം ഖസ്സം പറഞ്ഞു. ഇപ്പോഴത്തെ സംഘര്‍ഷം ക്രൂരമായ ഇസ്രയേല്‍-അമേരിക്ക ആക്രമണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷത്തില്‍ ഇടപെടരുതെന്ന് കഴിഞ്ഞ ദിവസം സിറിയയിലെ യുഎസ് പ്രത്യേക പ്രതിനിധി ടോം ബറോക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിസ്ബുള്ള ഇടപെടുന്നത് ഏറ്റവും മോശം തീരുമാനമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ തനിക്ക് പറയാന്‍ പറ്റുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇതിനെതിരെ ഹിസ്ബുള്ള നേതാവ് രംഗത്തെത്തിയിരിക്കുന്നത്.