ആവശ്യമായ ചേരുവകള്‍
മൈദ - 250 ഗ്രാം
മുട്ട - 4 എണ്ണം
പാല്‍ - ഒന്നര കപ്പ്
ചിക്കന്‍ എല്ലില്ലാതെ - 250 ഗ്രാം
സവാള - 2 എണ്ണം
ഇഞ്ചി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്- ഒരു ടേബിള്‍ സ്പൂണ്‍
കാപ്‌സിക്കം - ഒരെണ്ണം
തക്കാളി - ഒരെണ്ണം
മല്ലിയില -ആവശ്യത്തിന്
മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - ഒരു ടീ സ്പൂണ്‍
നെയ്യ് - ഒരു ടീസ്പൂണ്‍
സോയാ സോസ് - ഒരു ടീ സ്പൂണ്‍
ടൊമാറ്റോ സോസ് - ഒരു ടീ സ്പൂണ്‍
ഓയില്‍ - 4 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൈദ, മുട്ട, പാല്‍, കുരുമുളക് പൊടി, ഉപ്പ്, ഓയില്‍ എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് വയ്ക്കുക. മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ്, കുരുമുളക്‌പൊടി എന്നിവ ചേർത്ത് കുഴച്ച് ചിക്കനിൽ പുരട്ടിവയ്ക്കുക. ഒരു പാനിൽ ഓയില്‍ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ ഓയില്‍ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, കാപ്‌സിക്കം, തക്കാളി, സോയാസോസ്, മല്ലിയില, ടൊമാറ്റോ സോസ് എന്നിവയിട്ട് നന്നായി മിക്‌സ് ചെയ്തശേഷം കുരുമുളക് പൊടി, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക.
അതിനുശേഷം ഫ്രൈ ചെയ്തുവെച്ച ചിക്കന്‍ ഇതിലേക്ക് മുറിച്ചിടുക. ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് മൈദ മാവ് പകുതി ഒഴിച്ച് 5 മിനിറ്റ് അടച്ചുവെച്ചശേഷം ചിക്കന്‍ മസാലയിട്ട് അഞ്ച് മിനിറ്റ് അടച്ച ശേഷം വീണ്ടും മൈദ മാവ് ഇട്ട് കുക്ക് ചെയ്യണം. 10 മിനിറ്റ് വേവിച്ച ശേഷം ഓഫ് ചെയ്യുക. സ്വാദിഷ്ടമായ ഇറാനി പോള റെഡി.