+

ചാ​ല​ക്കു​ടി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും 14 പേർക്ക് തെരുവുനായുടെ കടിയേറ്റു

ചാ​ല​ക്കു​ടി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും 14 പേർക്ക് തെരുവുനായുടെ കടിയേറ്റു

ഇ​രി​ങ്ങാ​ല​ക്കു​ട: ചാ​ല​ക്കു​ടി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം. ര​ണ്ടി​ട​ത്തു​മാ​യി 14 പേ​ർ​ക്ക് ക​ടി​യേ​റ്റു. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ൽ കൂ​ട​പ്പു​ഴ ഭാ​ഗ​ത്താ​ണ് തെ​രു​വു​നാ​യു​ടെ കൂ​ട്ട ആ​ക്ര​മ​ണം ന​ട​ന്ന​ത്. 12 പേ​ർ​ക്ക് ഇ​വി​ടെ ക​ടി​യേ​റ്റു.ര​ണ്ടു​പേ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

രാ​വി​ലെ മു​ത​ൽ ആ​ളു​ക​ൾ​ക്ക് ക​ടി​യേ​റ്റ​ത് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഇ​രി​ങ്ങാ​ല​ക്കു​ടയിൽ രണ്ടുപേർക്കും നാ​യു​ടെ ക​ടി​യേ​റ്റു. ഇ​രു​വ​രും ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

 

facebook twitter