ലോകാരോഗ്യ സംഘടനയുടെ തലവന്‍ റ്റെഡ്റോസ് അധാനോം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തില്‍ ബോംബിട്ട് ഇസ്രയേല്‍. അത്ഭുതകരമായാണ് റ്റെഡ്റോസ് അധാനോം സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടത്.
യെമനിലെ സനാ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. യെമനിലെ ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ അവകാശ വാദം.