
ഇറാനെതിരായ ആക്രമണങ്ങളില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) ക്കെതിരെ ഗുരുതര ആരോപണവുമായി ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് രംഗത്ത്. ഇറാനെതിരെ ആക്രമണം നടത്താല്‍ ഐ എ ഇ എ റിപ്പോര്‍ട്ട് ഇസ്രയേല്‍ ആയുധമാക്കിയെന്നാണ് ഇറാന് പ്രസിഡന്റിന്റെ ആരോപണം. അതുകൊണ്ടാണ് ഐ എ ഇ എയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഇറാന് തീരുമാനിച്ചതെന്നും അദ്ദേഹം വിവരിച്ചു. ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനി ഐ എ ഇ എയുമായി ഒരുതരത്തിലുമുള്ള സഹകരണവുമില്ലെന്നും മസൂദ് പെസഷ്കിയാന് വ്യക്തമാക്കി.
അതേസമയം യുദ്ധം തുടരാന്‍ ഇറാന് ആഗ്രഹമില്ലെന്നും പ്രസിഡന്റ് വിവരിച്ചു. ആണവവിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് ഇപ്പോഴും ഇറാന് സന്നദ്ധമാണെന്നും മസൂദ് പെസഷ്കിയാന് വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ക്ക് സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും ഇറാന് പ്രസിഡണ്ട് സമ്മതിച്ചു. എന്നാല്‍ എത്രത്തോളം നഷ്ടമാണ് സംഭവിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇതുവരെ സ്ഥലം സന്ദര്‍ശിച്ച് കണക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മസൂദ് പെസഷ്കിയാന് വിവരിച്ചത്.