ചിരകിയ തേങ്ങ
ചിരകി എടുത്ത തേങ്ങ എയർടൈറ്റായിട്ടുള്ള പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ വച്ചാൽ ഒരാഴ്ച വരെ കേടാകാതിരിക്കും.
ഫ്രീസറിൽ വയ്ക്കാം
ചിരകിയെടുത്ത തേങ്ങ പരന്ന പാത്രത്തിലെടുത്ത് ഫ്രീസറിൽ വയ്ക്കാം. അത് കട്ടിയായി കഴിയുമ്പോൾ അടർത്തിയെടുത്ത് ഫ്രീസർ ബാഗിലോ മറ്റ് കണ്ടെയ്നറിലേയ്ക്കോ മാറ്റി ഫ്രീസറിൽ തന്നെ വയ്ക്കാം. ഇങ്ങനെ ചെയ്താൽ ആറ് മാസം വരെ കേടുകൂടാതെ ഇരിക്കും.
ഉണക്കി വയ്ക്കാം
തേങ്ങ അരച്ചെടുത്ത് ഒരു പരന്ന പാത്രത്തിൽ വയ്ക്കാം. ഒരു പാൻചൂടാക്കി അതിനു മുകളിലേയ്ക്ക് ഈ പാത്രം വയ്ക്കാം. തേങ്ങ പൂണമായും ഉണങ്ങിയതിനു ശേഷം ഈർപ്പമില്ലാത്ത വായു കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
പൊട്ടിച്ച തേങ്ങ
പൊട്ടിച്ച തേങ്ങ ഉപയോഗിച്ചതിനു ശേഷം ബാക്കിയുണ്ടെങ്കിലും ഫ്രിഡ്ജിൽ വയ്ക്കുന്നത് പെട്ടെന്നു കേടാകാതിരിക്കാൻ സഹായിക്കും.
പൊട്ടിക്കാത്ത തേങ്ങ ഫ്രിഡ്ജിൽ വയ്ക്കേണ്ടതില്ല. അത് ഗുണവും രുചിയും കുറയുന്നതിനു കാരണമായേക്കും.