+

ചിക്കന്‍ നഗ്ഗറ്റ്‌സ് എളുപ്പത്തില്‍ തയ്യാറാക്കാം

 ചിക്കൻ നഗ്ഗറ്റ്‌സ്  വേണ്ട ചേരുവകൾ..... boneless chicken                                     250​ഗ്രാം കുരുമുളക് പൊടി                             3 ടീസ്പൂൺ പാൽ                                                     4 ടീസ്പൂൺ


 ചിക്കൻ നഗ്ഗറ്റ്‌സ്  വേണ്ട ചേരുവകൾ.....

boneless chicken                                     250​ഗ്രാം
കുരുമുളക് പൊടി                             3 ടീസ്പൂൺ
പാൽ                                                     4 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്            1 ടീസ്പൂൺ
കോൺ ഫ്ളോർ                                 4 ടീസ്പൂൺ
എണ്ണ                                                      1 കപ്പ്
മുട്ട                                                        1 എണ്ണം
ബ്രഡ് പൊടിച്ചത്                               1 കപ്പ്
ജീരകം                                               1/2 ടീസ്പൂൺ
ഉപ്പ്                                                    ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം ചിക്കൻ, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, ഉപ്പ് ഒരു ടേബിൾ സ്പൂൺ, കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.. ശേഷം അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ കോൺ ഫ്ളോർ, 2 ടേബിൾസ്പൂൺ പാൽ എന്നിവ കൂടി ചേർത്തു വീണ്ടും അരച്ചെടുക്കുക.

അതിന് ശേഷം ഈ മിക്സ് ചെറിയ ബോൾ രൂപത്തിൽ ആക്കി കൈ വച്ചു പരത്തി എടുക്കുക. ശേഷം ബാക്കി വന്ന കോൺ ഫ്ളവറിൽ ചിക്കൻ ബോൾസ് ഒന്ന് പൊതി‍ഞ്ഞെടുക്കുക.

ഇനി മുട്ടയുടെ കൂടെ ബാക്കി വന്ന പാൽ, കുരുമുളക് പൊടി ലേശം ഉപ്പ് എന്നിവ ചേർത്ത ശേഷം കോൺ ഫ്‌ളവർ പൊടി തട്ടി എടുത്ത ഓരോ ചിക്കൻ ബോൾസും ബ്രഡ് പൊടിച്ചതിൽ ഇട്ടു പൊടി തട്ടി എടുത്തതിന് ശേഷം നന്നായി തിളച്ച എണ്ണയിൽ ഓരോന്നായി ചെറുതീയിൽ പൊരിച്ചെടുക്കാം..

facebook twitter