+

3.12 ലക്ഷം ഒഴിവുകൾ ; നിയമനം നടത്താതെ റെയിൽവേ

ലോക്കോ പൈലറ്റ്, മെക്കാനിക്കൽ ,ഇലക്ട്രിക്കൽ ,സിഗ്നലിങ്,കൊമേഴ്‌സ്യൽ വിഭാഗങ്ങൾ തുടങ്ങി 3.12ലക്ഷം ഒഴിവുകളിലേക്ക് നിയമനം നടത്താതെ ഇന്ത്യൻ റെയിൽവേ.നിലവിൽ 12.20 ലക്ഷം പേരാണ് റെയിൽവേയിലെ സ്ഥിരം ജീവനക്കാർ.കാരാർ ജീവനക്കാരാവട്ടെ 7.5 ലക്ഷം പേരും.

ലോക്കോ പൈലറ്റ്, മെക്കാനിക്കൽ ,ഇലക്ട്രിക്കൽ ,സിഗ്നലിങ്,കൊമേഴ്‌സ്യൽ വിഭാഗങ്ങൾ തുടങ്ങി 3.12ലക്ഷം ഒഴിവുകളിലേക്ക് നിയമനം നടത്താതെ ഇന്ത്യൻ റെയിൽവേ.നിലവിൽ 12.20 ലക്ഷം പേരാണ് റെയിൽവേയിലെ സ്ഥിരം ജീവനക്കാർ.കാരാർ ജീവനക്കാരാവട്ടെ 7.5 ലക്ഷം പേരും. രണ്ടായിരത്തിന്റെ തുടക്കംവരെ 16 ലക്ഷത്തിലധികം സ്ഥിരം ജീവനക്കാരുണ്ടായിരുന്നു.ഇതാണ് ഇപ്പോൾ ഘട്ടംഘട്ടമായി കുറയുന്നത്.

പല തസ്തികകളിലും വിരമിച്ച ജീവനക്കാരെയും നിയമിക്കാൻ ശ്രമം നടക്കുന്നതായാണ് വിവരം. പ്രാഥമിക പരീക്ഷയും മെയിൻ പരീക്ഷയും നടന്ന ലോക്കോ പൈലറ്റ് തസ്തികകളിലേക്ക് മെഡിക്കൽ ടെസ്റ്റ് നടത്തി നിയമന പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.

17,966 പേരെ നിയമിക്കേണ്ട തസ്തികയിലേക്കുള്ള നിയമനം ഇഴഞ്ഞുനീങ്ങുകയാണ്.9970 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച അസി ലോക്കോപൈലറ്റുമാരുടെ പരീക്ഷ നടത്താനുള്ള ഒരുക്കങ്ങൾ ഇതുവരെ ആയിട്ടില്ല.ഗ്രൂപ്പ് എയിൽ 195,ഗ്രൂപ്പ് സിയിൽ 15228 എന്നിങ്ങനെ ആറു ഡിവിഷനുള്ള ദക്ഷിണറെയിൽവേയിൽ 25000 ഒഴിവുകളുണ്ട്. ഇതിലേക്കും നിയമന നടപടികൾ റെയിവേ കെെകൊണ്ടിട്ടില്ല.

facebook twitter