തിങ്കളാഴ്ച ഗാസയില്‍ ഇസ്രയേല്‍ സൈന്യം പ്രയോഗിച്ചത് വന്‍ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോര്‍ട്ട്. 230കിലോ ഭാരമുള്ള എകെ 82 ജനറല്‍ പര്‍പസ് ബോംബാണ് ഇസ്രയേല്‍ സൈന്യം പ്രയോഗിച്ചതെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വലിയ സ്‌ഫോടനത്തില്‍ ബോംബിന്റെ ഭാഗങ്ങള്‍ പ്രദേശത്ത് ചിതറിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്.
ഇത്തരമൊരു ആയുധം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അത് ഒരു യുദ്ധക്കുറ്റമായി കണക്കാക്കാമെന്നും അന്താരാഷ്ട്ര നിയമത്തിലെ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. വലിയ തോതില്‍ കുട്ടികള്‍, സ്ത്രീകള്‍, പ്രായമായവര്‍ എന്നിവരുടെ സാന്നിധ്യം അക്രമണം നടന്ന മേഖലകളില്‍ ഉള്ളതുമൂലമാണ് ഇത്. മേഖലയില്‍നിന്ന് ദി ഗാര്‍ഡിയന് വേണ്ടി അല്‍-ബഖ കഫേയുടെ ചിത്രങ്ങളില്‍ സ്‌ഫോടനം നടന്ന മേഖലയില്‍ നിന്ന് അവശിഷ്ടങ്ങളില്‍ നിന്നുള്ള ആയുധത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താനായിരുന്നു. യുഎസ് നിര്‍മ്മിതമായ ഒരു എംകെ-82 ജനറല്‍ പര്‍പ്പസ് ബോംബിന്റെ ഭാഗങ്ങളാണെന്ന് വിദഗ്ധര്‍ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. വലിയ ഗര്‍ത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്.