+

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം; കുവൈത്തിന്റെ നേതൃത്വത്തില്‍ നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കി ഗള്‍ഫ് സഹകരണ കൗണ്‍സില്‍

മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ നയതന്ത്ര പാതയിലേക്ക് തിരികെ വരണമെന്നും ഉടനടി വെടിനിര്‍ത്തല്‍ നടത്തേണ്ടതിന്റെ ആവശ്യകതയും ജിസിസി യോഗം ഉയര്‍ത്തി

 ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ശക്തമായതോടെ വെടിനിര്‍ത്തലിനായി സമ്മര്‍ദ്ദം ചെലുത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ ശക്തമായി. കുവൈത്ത് നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) മന്ത്രിതല കൗണ്‍സിലിന്റെ നിലവിലെ ചെയര്‍മാനായ വിദേശകാര്യ മന്ത്രി അബ്ദുള്ള അല്‍ യഹ്യ, ഗള്‍ഫ് വിദേശകാര്യ മന്ത്രിമാരുടെ 48-ാമത് അസാധാരണ യോഗത്തിന് അധ്യക്ഷത വഹിച്ചു. പ്രാദേശികവും അന്താരാഷ്ട്രീയവുമായ സംഭവവികാസങ്ങള്‍, സംയുക്ത ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍, പ്രാദേശിക സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാന്‍ നയതന്ത്ര, രാഷ്ട്രീയ ശ്രമങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവ ചര്‍ച്ച ചെയ്യാനായിരുന്നു ഈ യോഗം

മന്ത്രിതല കൗണ്‍സില്‍ ഇറാനെതിരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങളെ അപലപിച്ചു. ഇത് ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുകയും അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും വ്യക്തമായ ലംഘനവുമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ നയതന്ത്ര പാതയിലേക്ക് തിരികെ വരണമെന്നും ഉടനടി വെടിനിര്‍ത്തല്‍ നടത്തേണ്ടതിന്റെ ആവശ്യകതയും ജിസിസി യോഗം ഉയര്‍ത്തി

facebook twitter