ന്യൂഡല്‍ഹി : നെഞ്ചുവേദനയെ തുടർന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ധന്‍കറിന്റെ ആരോഗ്യനിലയെ പറ്റി അന്വേഷിച്ചുവെന്നും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
എയിംസിലെത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ജിയുടെ ആരോഗ്യവിവരം അന്വേഷിച്ചു. അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവരാനായി പ്രാര്‍ത്ഥിക്കുന്നു- പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഉപരാഷ്ട്രപതിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 73കാരനായ അദ്ദേഹത്തിന് നെഞ്ചുവേദനയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു.
Trending :