+

ഐ.സിയുവിൽ കാറ്റും വെളിച്ചവും മാനസിക സംഘർഷമൊഴിവാക്കാൻ സൈക്കോളജിസ്റ്റിൻ്റെ സേവനം

ചാലബേബി മെമ്മോറിയൽ ആശുപത്രിയിൽ മാർച്ച് 11 ന് അത്യാധുനിക മൾട്ടി ഡിസി പ്ളിനറി ക്രിട്ടിക്കൽ കെയർ യൂനിറ്റും അഡ്വാൻസ്ഡ് നെഫ്രോളജി ക്രിട്ടിക്കൽ യൂനിറ്റും ഉദ്ഘാടനം ചെയ്യുമെന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സി.ഇ.ഒ നിരൂപ് മുണ്ടയാടൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കണ്ണൂർ: ചാലബേബി മെമ്മോറിയൽ ആശുപത്രിയിൽ മാർച്ച് 11 ന് അത്യാധുനിക മൾട്ടി ഡിസി പ്ളിനറി ക്രിട്ടിക്കൽ കെയർ യൂനിറ്റും അഡ്വാൻസ്ഡ് നെഫ്രോളജി ക്രിട്ടിക്കൽ യൂനിറ്റും ഉദ്ഘാടനം ചെയ്യുമെന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സി.ഇ.ഒ നിരൂപ് മുണ്ടയാടൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

പത്തു പുതിയ യൂനിറ്റുകളുടെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നാളെ രാവിലെ 9.30ന് നിർവഹിക്കും അത്യാധുനിക മൾട്ടി ഡിസി പ്ള നി ക്രിട്ടിക്കൽ കെയർ യൂനിറ്റ്, നെഫ്രോളജി ക്രിട്ടിക്കൽ കെയർ യൂനിറ്റ്, പീഡിയാട്രിക്, നിയോനേറ്റൽ, കാർഡിയോളജി, ന്യൂറോളജി, സർജറി, മെഡിസിൻ, കാർഡില്ലാതൊറാസിക്, ജനറൽ ഇൻ്റൻസീവ് കെയർ.പോസ്റ്റ് ഓപ്പറേറ്റീവ് കെയർ , പോസ്റ്റകാത്ത് കെയർ എന്നിവയ്ക്കായുള്ള പ്രത്യേക യൂനിറ്റുകളാണ് സ്ഥാപിക്കുന്നത്. 

100 ൽ അധികം കിടക്കകളുള്ള ഇൻ്റൻസീവ് കെയർ യൂനിറ്റ് നൂതന കാഴ്ച്ചപാടിൽ സ്ഥാപിച്ചതാണ്. മൾട്ടി സിസ്റ്റം ഓർഗൻ ഫെയി ലറുള്ള രോഗികൾക്ക് അത്യാധുനിക മൾട്ടി ഡിസി പ്ളനറി ക്രിട്ടിക്കൽ യൂനിറ്റും സമഗ്രമായ പരിചരണം നൽകും. അതേ സമയം അഡ്വാൻസ്ഡ് നെഫ്രോളജി ക്രിട്ടിക്കൽ കെയർ യൂനിറ്റും അക്യൂട്ട് ക്രോണിക്ക്, കിഡ്നി രോഗങ്ങളുള്ള രോഗികൾക്ക് നൂതന നെഫ്രോക്രിട്ടിക്കൽ ഇടപെടലുകളിൽ പ്രത്യേക ശ്രദ്ധ നൽകും. ഈ യുനിറ്റുകളിൽ വിശാലമായ പ്രകൃതിദൃശ്യങ്ങളുടെ കാഴ്ച്ചയും സ്വാഭാവിക വെളിച്ചവും ലഭ്യമാണ്. 

ഇതു രോഗികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും ഹീലിങ് എൻ വയോൺമെൻ്റ് സൃഷ്ടിച്ചു വേഗത്തിലുള്ള സുഖപ്പെടുത്തലിന് സഹായിക്കും. ഐ.സിയുവിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക് മാനസിക സംഘർഷവും സന്തുലനവും നിയന്ത്രണ വിധേയമാക്കാൻ സൈക്കോളജിസ്റ്റിൻ്റെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ മെഡിക്കൽ അഡ്വൈസർ ഡോ. മുഹമ്മദ് അബ്ദുൾ നാസർ, ഡോ. മിഥുൻ രമേശ്, ഡോ.ഷബിൻ കുമാർ, ഡോ. എ.കെ റയീസ് , ഡോ. അതുൽ രവീന്ദ്രൻ, ഡോ. അലൻ തോമസ് എന്നിവർ പങ്കെടുത്തു.

facebook twitter