+

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിന്റെ ദേഷ്യത്തിൽ അഡ്മിനെ വെടിവച്ചു കൊന്ന് യുവാവ്

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിന്റെ ദേഷ്യത്തിൽ അഡ്മിനെ വെടിവച്ചു കൊന്ന് യുവാവ്

പാകിസ്ഥാൻ: വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്തതിന് അഡ്മിനെ വെടിവെച്ച് കൊന്നു. പെഷവാറിന്റെ പ്രാന്തപ്രദേശത്തുള്ള ഖൈബർ പഖ്തൂൺഖ്വയിലെ റെഗി പ്രദേശത്താണ് സംഭവം. അറബ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, കൊല്ലപ്പെട്ട മുഷ്താഖ് അഹമ്മദ് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു.

ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അഡ്മിനും ഗ്രൂപ് മെമ്പറായ അഷ്ഫാഖ് ഖാനും തമ്മിൽ ഒരു വാക്കേറ്റമുണ്ടായി. തുടർന്ന് മുഷ്താഖ് അഹമ്മദ് അഷ്ഫാഖ് ഖാനെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തിരുന്നു. തന്നെ നീക്കം ചെയ്തതിൽ പ്രകോപിതനായ അഷ്ഫാഖ്, അഹമ്മദിന് നേരെ വെടിയുതിർക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

ദാരുണമായ സംഭവത്തിന് മുമ്പ് ഇരുവരും ഒരു പ്രശ്നത്തിലല്ലായിരുന്നുവെന്നും കുടുംബങ്ങൾക്ക് ഒരു തർക്കത്തെക്കുറിച്ചും അറിയില്ലായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

facebook twitter