+

അ​ട​ച്ചി​ട്ട വീ​ട്ടിൽ നിന്ന് 20 പവനും പ​ണ​വും മോഷണം പോയി

അ​ട​ച്ചി​ട്ട വീ​ട്ടിൽ നിന്ന് 20 പവനും പ​ണ​വും മോഷണം പോയി

ക​ട​ലു​ണ്ടി: ക​ട​ലു​ണ്ടിയിൽ അ​ട​ച്ചി​ട്ട വീ​ട്ടിൽ നിന്ന് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോഷണം പോയി. മ​ണ്ണൂ​ർ വ​ട​ക്കു​മ്പാ​ട് റെ​യി​ലി​ന​ടു​ത്ത പ​റ​മ്പി​ൽ ഹൗ​സി​ൽ ഉ​മ്മ​ർ​കോ​യ​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് 20 പ​വ​ൻ ആ​ഭ​ര​ണവും 1,15,000 രൂ​പ​യും കവർന്നത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മ​ക​ളു​ടെ വീ​ട്ടി​ൽ ഉ​മ്മ​ർ​കോ​യ​യും കു​ടും​ബ​വും നോ​മ്പു​തു​റ​ക്ക് പോ​യ​താ​യി​രു​ന്നു. വെ​ള​ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ലി​ന്റെ ലോ​ക്ക് തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. മോഷ്ടാവ് മെ​യി​ൻ​ഡോ​ർ വ​ഴി​യാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്.

അതേസമയം മു​റി​യി​ലെ അ​ല​മാ​ര​ക്ക​ടു​ത്ത് വെ​ച്ച താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ഷെ​ൽ​ഫ് തു​റ​ന്ന് പ​ണ​വും വീ​ടി​ന്റെ ഒ​ന്നാം നി​ല​യി​ലു​ള്ള മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് മോഷ്ടിച്ചത്. തുടർന്ന് മോ​ഷ​ണ​ത്തി​ന് ശേ​ഷം വീ​ട്ടി​ന​ക​ത്ത് മു​ള​കു​പൊ​ടി വി​ത​റി​യി​ട്ടു​ണ്ട്. വ​ട​ക്കു​മ്പാ​ട് ഇ​സ്സ​ത്തു​ൽ ഇ​സ്‍ലാം മ​സ്ജി​ദ് സെ​ക്ര​ട്ട​റി​യാ​ണ് ഉ​മ്മ​ർ​കോ​യ. മ​സ്ജി​ദി​ന്റെ ആ​വ​ശ്യാ​ർ​ഥം നി​ത്യ​പി​രി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ല​ഭി​ച്ച പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. വി​ര​ല​ട​യാ​ള വിദഗ്ധരും ഡോ​ഗ് സ്ക്വ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. കൂടാതെ സംഭവത്തിൽ പൊലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

facebook twitter