+

ജാർഖണ്ഡിലെ കൽക്കരി ഖനി തകർന്നു ; ഒരു മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ജാർഖണ്ഡിലെ കൽക്കരി ഖനി തകർന്നു ; ഒരു മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ജാർഖണ്ഡ്: ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ കൽക്കരി ഖനിയുടെ ഒരു ഭാഗം തകർന്ന് ഒരാൾ മരിച്ചു. നിരവധി പേർ ഇപ്പോഴും ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.

ജില്ലയിലെ കർമ്മ പ്രദേശത്ത് പുലർച്ചെയാണ് അപകടം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. “രാവിലെയാണ് സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചത്. വിഷയം അന്വേഷിക്കാൻ ഒരു അഡ്മിനിസ്ട്രേറ്റീവ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്,” രാംഗഡ് ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ഫൈസ് അഖ് അഹമ്മദ് മുംതാസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾക്കിടെ, ഒരു മൃതദേഹം ഇതിനോടകം ഖനിയിൽ നിന്ന് കണ്ടെത്തി. “ഇതുവരെ ഒരു മൃതദേഹം കണ്ടെടുത്തു, കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്,” കുജു പോലീസ് ഔട്ട്‌പോസ്റ്റ് ഇൻ-ചാർജ് അശുതോഷ് കുമാർ സിംഗ് വ്യക്തമാക്കി.

ഗ്രാമവാസികളിൽ ചിലർ പ്രദേശത്ത് “നിയമവിരുദ്ധ” കൽക്കരി ഖനനത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അപകടത്തിൽപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

3.ജമ്മു- ശ്രീനഗർ ഹൈവേയിൽ തീർത്ഥാടകരുമായി സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് അപകടം

ജമ്മു: ജമ്മു- ശ്രീനഗർ ഹൈവേയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 36 തീർത്ഥാടകർക്ക് പരിക്കേറ്റു.

അപകടത്തിൽ പരിക്കേറ്റവരെ റംബാനിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ചന്ദർകൂട്ടിന് സമീപം രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു.

നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന മറ്റ് ബസുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാല് ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജമ്മു ഭഗവതി നഗറിൽ നിന്ന് തെക്കൻ കശ്മീരിലെ പഹൽഗാം ബേസ് ക്യാമ്പിലേക്ക് പോകുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ബസുകൾ.

facebook twitter