
ആലപ്പുഴ : കാർ ബൈക്കിൽ ഇടിച്ച് ഭർത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ . ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ആലപ്പുഴ പവർഹൗസ് വാർഡ് സ്വദേശി വാഹിദ്(43) ആണ് അപകടത്തിൽ മരിച്ചത്.ഭാര്യ സെലീന ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. വഴിച്ചേരിയിൽ തട്ടുകട നടത്തുകയായിരുന്നു ഇരുവരും. കട അടച്ചശേഷം ജനറൽ ആശുപത്രി ജംഗ്ഷനിലെ പമ്പിൽ പെട്രോൾ നിറയ്ക്കാൻ പോയി തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ ആറ് മണിയോടെ വാഹിദ് മരിക്കുകയായിരുന്നു.