
ആപ്പിളിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ലിക്വിഡ് ഗ്ലാസ് എന്ന ഫീച്ചർ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മെസേജസ്, വാലറ്റ്, കാർപ്ലേ തുടങ്ങിയ മറ്റ് ആപ്പുകളിലും അപ്ഡേറ്റുകൾ ആപ്പിൾ കൊണ്ടുവന്നിട്ടുണ്ട്. ആപ്പിളിന്റെ വീഡിയോ കോളിങ് ആപ്പായ ഫേസ് ടൈമിലാണ് ഏറ്റവും പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെ അക്കൗണ്ടുകൾക്കായുള്ള ഫാമിലി സേഫ്റ്റി ടൂളുകളൾ, നഗ്നത പ്രദർശനം തടയുക എന്ന ഫീച്ചറുകളാണ് ഇപ്പോൾ ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്നത്. വീഡിയോ കോളിനിടെ നഗ്നത കണ്ടെത്തിയാൽ ഐ.ഒ.എസ് 26 ബീറ്റയിലെ ഫേസ് ടൈം കോൾ പോസാകും. നിങ്ങൾ സെൻസിറ്റീവ് ആയ എന്തെങ്കിലും കാണിക്കുന്നുത് കൊണ്ട് ഓഡിയോയും വീഡിയോയും പോസ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശവും ലഭിക്കും. നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ കോൾ അവസാനിപ്പിക്കണം എന്നും ആപ്പിൾ നിർദേശം നൽകും. വീഡിയോ കോൾ വീണ്ടും തുടരാനോ കോൾ അവസാനിപ്പിക്കാനോ ഉള്ള ഓപ്ഷനും ഈ എറർ മെസ്സേജിന് ശേഷം ലഭ്യമാകും.
ഫേസ്‌ടൈം വീഡിയോ കോളുകളിൽ നഗ്നത കണ്ടെത്തുവാനായും ആൽബങ്ങളിലെ ഫോട്ടോകളിൽ നഗ്നത ബ്ലർ ചെയ്യുവാനും കമ്മ്യൂണിറ്റി സേഫ്റ്റി എക്സ്പാൻഡ് ചെയ്യും – കമ്പനി ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.