168 ജിബി ഡാറ്റ, ഫ്രീ 5ജി, നെറ്റ്ഫ്ലിക്‌സ് ; റീചാർജ് ചെലവുകൾക്ക് ആശ്വാസമായി ജിയോ

07:06 PM May 13, 2025 | AVANI MV

മുംബൈ: ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോയ്ക്ക് 46 കോടിയിലധികം വരിക്കാരുണ്ട്. അതുകൊണ്ടുതന്നെ വിശാലമായ ഉപയോക്തൃ അടിത്തറയ്ക്കായി റീചാർജ് പ്ലാനുകൾ നവീകരിക്കുന്നത് ജിയോ തുടരുന്നു. വർധിച്ചുവരുന്ന റീചാർജ് ചെലവുകൾക്ക്  ആശ്വാസമായി ജിയോ വിപുലീകൃത വാലിഡിറ്റിയും ബണ്ടിൽ ചെയ്ത ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളും ഉള്ള പ്ലാനുകൾ അവതരിപ്പിച്ചു. 1299 രൂപ വിലയുള്ള അത്തരമൊരു പ്ലാൻ അതിൻറെ സമഗ്രമായ ആനുകൂല്യങ്ങളും സൗകര്യവും കാരണം മികച്ച ശ്രദ്ധ നേടുന്നു.

ജിയോയുടെ 1,299 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ നിരവധി ഉപയോക്താക്കളുടെ ഒരു പ്രധാന ആശങ്കയായ പതിവായുള്ള റീചാർജ്ജിംഗ് എന്ന ബുദ്ധിമുട്ടിനെ പരിഹരിക്കുന്നു. 84 ദിവസത്തെ (ഏകദേശം മൂന്ന് മാസം) വാലിഡിറ്റി കാലയളവ് വാഗ്ദാനം ചെയ്യുന്നതിലൂടെ, ജിയോ പ്രതിമാസ റീചാർജുകളുടെ ആവർത്തിച്ചുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കുന്നു. ഈ നീണ്ട വാലിഡിറ്റി ഉപയോക്താക്കൾക്ക് തടസമില്ലാത്ത കണക്റ്റിവിറ്റിയും കൂടുതൽ മനസ്സമാധാനവും നൽകുന്നു.

1299 രൂപയുടെ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് 84 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ആകെ 168 ജിബി ഡാറ്റ ലഭിക്കും. മിതമായതോ ഉയർന്നതോ ആയ ഡാറ്റ ഉപഭോഗം ആവശ്യമുള്ളവർക്ക് ഉപകാരപ്രമാണ് ഈ പ്ലാൻ. എല്ലാ ലോക്കൽ, എസ്‍ഡിഡി നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും പ്ലാനിൽ ഉൾപ്പെടുന്നു. ഇത് കോൾ ചാർജുകളില്ലാതെ തടസമില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നു. പ്രതിദിന 2 ജിബി ഡാറ്റ പരിധി തീർന്നതിനുശേഷം, ഉപയോക്താക്കൾക്ക് 64 കെബിപിഎസ് കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യുന്നത് തുടരാം.

ജിയോയുടെ 1299 രൂപയുടെ പ്ലാൻ ഒരു 5ജി റീചാർജ് പ്ലാനാണ്. യോഗ്യരായ 5ജി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 5ജി ഡാറ്റ ആസ്വദിക്കാൻ സാധിക്കും. ഇത് ഡാറ്റാ നിയന്ത്രണങ്ങളില്ലാതെ 5ജി കണക്റ്റിവിറ്റിയുടെ പൂർണ്ണ ശേഷി അനുഭവിക്കാൻ അവരെ അനുവദിക്കുന്നു. 5ജി നെറ്റ്‌വർക്കുകൾ വാഗ്ദാനം ചെയ്യുന്ന ഉയർന്ന വേഗതയും കുറഞ്ഞ ലേറ്റൻസിയും പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ സവിശേഷത പ്രത്യേകിച്ചും ആകർഷകമാണ്.

ഡിജിറ്റൽ വിനോദത്തിനായുള്ള വർധിച്ചുവരുന്ന ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട്, ജിയോ അതിൻറെ 1299 രൂപയുടെ പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്സിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഉപയോക്താക്കൾ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷനായി പ്രത്യേകം പണം നൽകേണ്ടതിൻറെ ആവശ്യകത ഇല്ലാതാക്കുന്നു. കൂടാതെ, വൈവിധ്യമാർന്ന ലൈവ് ടിവി ചാനലുകളിലേക്ക് പ്രവേശനം നൽകുന്ന ജിയോ ടിവിയിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും പ്ലാനിൽ ഉൾപ്പെടുന്നു. ജിയോ 1299 രൂപയുടെ പ്ലാനിൽ 50 ജിബി ജിയോ എഐ ക്ലൗഡ് സ്റ്റോറേജും ഉൾപ്പെടുന്നു. ഇത് ഉപയോക്താക്കൾക്ക് അവരുടെ ഫയലുകൾക്കും ഡാറ്റയ്ക്കും അധിക സംഭരണ സ്ഥലം നൽകുന്നു. ഇത് പ്ലാനിൻറെ മൂല്യം കൂടുതൽ വർധിപ്പിക്കുന്നു.