ജോലി അന്വേഷിക്കുന്നവർ എറണാകുളത്ത് തൊഴിൽ മേയിൽ പങ്കെടുക്കൂ

07:06 PM May 01, 2025 | Kavya Ramachandran

എറണാകുളം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും ലയൺസ് ക്ലബ് നോർത്ത് പറവൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ മെയ് മൂന്നാം തീയതി നോർത്ത് പറവൂർ മാർ ഗ്രിഗോറിയസ് അബ്ദുൾ ജലീൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.

എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ എഞ്ചിനീയറിംഗ്, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതകളുള്ള ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി www.empekm.in വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മെയ് മൂന്നിന് രാവിലെ 10 ന് നോർത്ത് പറവൂർ മാർ ഗ്രിഗോറിയസ് അബ്ദുൾ ജലീൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ എത്തണം.