+

ഗുരുവായൂർ ദേവസ്വത്തിൽ ജോലി ഒഴിവ്; അഞ്ചക്ക ശമ്പളം

ഗുരുവായൂർ ദേവസ്വത്തിൽ ജോലി ഒഴിവ്. ക്ഷേത്രം സെക്യൂരിറ്റി ഓഫീസർ, കോയ്മ തസ്തികകളിൽ 21 ഒഴിവാണുള്ളത്. ഒരു വർഷത്തേക്കാകും നിയമനം നടക്കുക. ഹിന്ദുക്കൾക്ക് ഓഗസ്റ്റ് 14 വരെ ഒഴിവിലേക്ക് അപേക്ഷിക്കാം. 

ഗുരുവായൂർ ദേവസ്വത്തിൽ ജോലി ഒഴിവ്. ക്ഷേത്രം സെക്യൂരിറ്റി ഓഫീസർ, കോയ്മ തസ്തികകളിൽ 21 ഒഴിവാണുള്ളത്. ഒരു വർഷത്തേക്കാകും നിയമനം നടക്കുക. ഹിന്ദുക്കൾക്ക് ഓഗസ്റ്റ് 14 വരെ ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫോം ദേവസ്വം ഓഫിസിൽനിന്ന് 236 രൂപയ്ക്ക് ഓഗസ്റ്റ് 11 വരെ ലഭിക്കും.
ചീഫ് സെക്യൂരിറ്റി ഓഫിസർ, അഡിഷനൽ ചീഫ് സെക്യൂരിറ്റി ഓഫിസർ തസ്തികകൾക്ക് അപേക്ഷിക്കുന്നവർ ജൂനിയർ കമ്മിഷൻഡ് ഓഫിസർ റാങ്കിലോ അതിൽ കുറയാത്ത തസ്തികയിൽനിന്നോ വിരമിച്ചവരായിരിക്കണം.
സെക്യൂരിറ്റി ഓഫീസർ, അഡിഷനൽ സെക്യൂരിറ്റി ഓഫിസർ തസ്തികകൾക്ക് അപേക്ഷിക്കുന്നവർ 40 – 60 വയസ്സിനിടയിലുള്ള ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്നു വിരമിച്ച വിമുക്തഭടന്മാരും ആയിരിക്കണം.
കോയ്മ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ ബ്രാഹ്‌മണരായ 40 – 60 വയസ്സിനിടയിലുള്ള പുരുഷന്മാരും ക്ഷേത്രാചാരാനുഷ്ഠാനങ്ങളിൽ അറിവുള്ള മലയാളം എഴുതാനും വായിക്കാനും അറിയണം. മികച്ച ആരോഗ്യവും നല്ല കാഴ്ചശക്തിയും വേണം.
ശമ്പളം
ചീഫ് സെക്യൂരിറ്റി ഓഫിസർ: 27,300
അഡിഷനൽ ചീഫ് സെക്യൂരിറ്റി ഓഫിസർ: 24,000
സെക്യൂരിറ്റി ഓഫിസർ: 23,500
അഡിഷനൽ സെക്യൂരിറ്റി ഓഫിസർ: 22,500.
വയസ്സ്, യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി അപേക്ഷ ദേവസ്വം ഓഫിസിൽ നേരിട്ടോ അഡ്മിനിസ്‌ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680 101 എന്ന വിലാസത്തിലോ അയയ്ക്കാം. 0487-2556335
facebook twitter