+

സംസ്ഥാനത്ത് ജൂൺ മാസം 82 ശതമാനം കാർഡുടമകൾ റേഷൻ കൈപ്പറ്റി : മന്ത്രി ജി.ആർ. അനിൽ

സംസ്ഥാനത്ത് ജൂൺ മാസം 82 ശതമാനം കാർഡുടമകൾ റേഷൻ കൈപ്പറ്റിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്തെ റേഷൻ വിതരണത്തിനുള്ള ആധാർ ഓതന്റിക്കേഷനിൽ വേഗതക്കുറവ് നേരിട്ടതിനാൽ ജൂൺ 30ന് ചിലർക്കെങ്കിലും റേഷൻ വാങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് ജൂണിലെ റേഷൻ വിതരണം ശനിയാഴ്ച (ജൂലൈ 1) വരെ ദീർഘിപ്പിച്ചത്. ജൂൺ 30 വരെ 79.08 ശതമാനം കാർഡുടമകൾ റേഷൻ കൈപ്പറ്റിയിരുന്നു. ജൂൺ മാസത്തെ വിതരണം ശനിയാഴ്ച പൂർത്തിയാകുമ്പോൾ 82 ശതമാനം കാർഡുടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. മെയ് മാസത്തെക്കാൾ ഒരു ലക്ഷത്തോളം കാർഡുടമകൾ ജൂണിൽ റേഷൻ കൈപ്പറ്റിയതായി മന്ത്രി പറഞ്ഞു.

facebook twitter