+

പരീക്ഷയോ ഇൻ്റർവ്യൂവോ ഇല്ലാതെ ഐ എസ് ആർ ഒയിൽ ചേരാം

ഐ എസ് ആര്‍ ഒയുടെ ഭാഗമായി പ്രവർത്തിക്കുക ഏതൊരു ഇന്ത്യക്കാരൻ്റെയും സ്വപ്നമാണ്. ഇപ്പോഴിതാ അതിനുള്ള അവസരം ഒത്തുവന്നിരിക്കുന്നു. പരീക്ഷയോ ഇൻ്റർവ്യൂവോ ഇല്ലാതെ ജോലി ചെയ്യാം എന്നതാണ് പ്രത്യേകത. ഐ എസ് ആർ ഒയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ (എൻ ആർ എസ് സി) അപ്രന്റീസ്ഷിപ്പിനായി അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്.

ആകെ 96 ഒഴിവുകളാണ് ഉള്ളത്. ബിരുദധാരികള്‍, എഞ്ചിനീയര്‍മാര്‍, ഡിപ്ലോമക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 11 ആണ് അവസാന തീയതി. അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ സമര്‍പ്പിക്കാൻ nrsc.gov.in സന്ദര്‍ശിക്കുക. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ്, അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോയുള്ള ബി ഇ/ ബിടെക്ക്. ഒഴിവുകളുടെ വിശദാംശങ്ങൾ താഴെ:

ഗ്രാജ്വേറ്റ് അപ്രന്റീസ് – 11

ടെക്നീഷ്യന്‍ അപ്രന്റീസ് – 30

ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് – 25

ഗ്രാജ്വേറ്റ് അപ്രന്റീസ് (ജനറല്‍ സ്ട്രീം) – 30

facebook twitter