+

കെണി വെച്ച് പിടിക്കുന്ന ആളെക്കൊല്ലി കടുവയെ വീണ്ടും കാട്ടിലേക്ക് വിട്ടയക്കരുത് : ജോസ് ചെമ്പേരി

ടുവശല്യമുള്ള പ്രദേശങ്ങളിൽ വനപാലകർ കെണി വെച്ച് പിടിക്കുന്ന ആളെക്കൊല്ലി കടുവയെ വീണ്ടും വനത്തിൽ തുറന്ന് വിട്ട് കടുവാ ശല്യം എങ്ങിനെ പരിഹരിക്കാൻ കഴിയുമെന്ന് വനം വകുപ്പ് വക്തമാക്കണമെന്ന് കേരളാ കോൺഗ്രസ്(എം) രാഷ്ട്രീയ കാര്യ സമിതി അംഗം ജോസ് ചെമ്പേരി വാർത്താ കുറിപ്പിൽപറഞ്ഞു. 

ശ്രീകണ്ഠാപുരം : കടുവശല്യമുള്ള പ്രദേശങ്ങളിൽ വനപാലകർ കെണി വെച്ച് പിടിക്കുന്ന ആളെക്കൊല്ലി കടുവയെ വീണ്ടും വനത്തിൽ തുറന്ന് വിട്ട് കടുവാ ശല്യം എങ്ങിനെ പരിഹരിക്കാൻ കഴിയുമെന്ന് വനം വകുപ്പ് വക്തമാക്കണമെന്ന് കേരളാ കോൺഗ്രസ്(എം) രാഷ്ട്രീയ കാര്യ സമിതി അംഗം ജോസ് ചെമ്പേരി വാർത്താ കുറിപ്പിൽപറഞ്ഞു. 

ജനവാസ കേന്ദ്രങ്ങളിൽ നിന്നും വനം വകുപ്പ്പിടിക്കുന്ന രാജവെമ്പാല, മൂർഖൻ തുടങ്ങിയ വിഷപ്പാമ്പുകളേയും പിടിച്ച് വീണ്ടും വനത്തിൽ വിട്ടാൽ ഇതൊക്കെ വീണ്ടും അടുത്ത ജനവാസ മേഖലയിൽ തിരിച്ചെത്തും. മനുഷ്യജീവന് ഭീഷണിയാവുന്ന ഇവയെ സംസ്ഥാനത്തേയോ അടുത്ത സംസ്ഥാനങ്ങളിലേയോ മൃഗശാലകളിൽ വിടാനുള്ള നടപടിയാണ് വനം വകുപ്പ് നടപ്പിലാക്കേണ്ടതെന്നുംജോസ് ചെമ്പേരി പറഞ്ഞു.

facebook twitter