ബാ​ർ​ക്കി​ൽ ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ; ഒഴിവുകൾ105

08:11 PM May 08, 2025 | Kavya Ramachandran

മും​ബൈ ഭാ​ഭാ അ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്റ​ർ (ബാ​ർ​ക്ക്) ജൂ​നി​യ​ർ റി​സ​ർ​ച്ച് ​ഫെ​ലോ​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. (പ​ര​സ്യ ന​മ്പ​ർ 1/2025 R.V) ഫി​സി​ക്ക​ൽ, കെ​മി​ക്ക​ൽ ലൈ​ഫ് സ​യ​ൻ​സ​സ് ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ലെ പ്രോ​ജ​ക്ടു​ക​ളി​ലാ​ണ് അ​വ​സ​രം. 105 ഫെ​ലോ​ഷി​പ്പു​ക​ളാ​ണു​ള്ള​ത്.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മൊ​ത്തം 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത എം.​എ​സ് സി. (​ബി.​എ​സ് സി ​ക്ക് 60 ശ​ത​മാ​നം മാ​ർ​ക്കു​ണ്ടാ​ക​ണം).​ പ​ഞ്ച​വ​ൽ​സ​ര ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി/​ബി.​എ​സ്-​എം.​എ​സ് (50 ശ​ത​മാ​നം മാ​ർ​ക്കു​ണ്ടാ​ക​ണം), നാ​ലു​വ​ർ​ഷ​ത്തെ (8 സെ​മ​സ്റ്റ​ർ) ബി.​എ​സ് (75 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യ​രു​ത്) യോ​ഗ്യ​ത​യു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പി.​ജി​ക്ക് ഫി​സി​ക്സ് മു​ഖ്യ​വി​ഷ​യ​മാ​യ​വ​ർ ഡി​ഗ്രി​ക്ക് (ബി.​എ​സ് സി) ​മാ​ത്ത​മാ​റ്റി​ക്സ് ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം.

പി.​ജി ത​ല​ത്തി​ൽ കെ​മി​സ്ട്രി (ജ​ന​റ​ൽ/​അ​പ്ലൈ​ഡ്/​ഓ​ർ​ഗാ​നി​ക്/​ഇ​ൻ ഓ​ർ​ഗാ​നി​ക്/​ഫി​സി​ക്ക​ൽ/​അ​ന​ല​റ്റി​ക്ക​ൽ) മു​ഖ്യ വി​ഷ​യ​മെ​ടു​ത്ത​വ​ർ ബി.​എ​സ് സി​ക്ക് ഫി​സി​ക്സ് ഉ​പ​വി​ഷ​യ​മാ​യും പ്ല​സ് ടു ​ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സും പ​ഠി​ച്ചി​രി​ക്ക​ണം. പി.​ജി ത​ല​ത്തി​ൽ ലൈ​ഫ് സ​യ​ൻ​സ​സ് (സു​വോ​ള​ജി/​ബോ​ട്ട​ണി/​അ​ഗ്രി​ക​ൾ​ച്ച​ർ/​ബ​യോ​കെ​മി​സ്ട്രി/​മൈ​ക്രോ ബ​യോ​ള​ജി/​മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി/​ബ​യോ ടെ​ക്നോ​ള​ജി/​ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്/​ജ​ന​റ്റി​ക്സ്/​പ്ലാ​ന്റ് സ​യ​ൻ​സ്/​ബ​യോ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്/​ഫു​ഡ് സ​യ​ൻ​സ് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ) മു​ഖ്യ വി​ഷ​യ​മാ​യി​ട്ടു​ള്ള​വ​ർ ബി.​എ​സ് സി/​ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി ​ത​ല​ത്തി​ൽ ഫി​സി​ക്സ്/​കെ​മി​സ്ട്രി/​ബ​യോ​ള​ജി/​അ​ഗ്രി​ക​ൾ​ച്ച​ർ കെ​മി​സ്ട്രി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം.

ഇ​തി​ന് പു​റ​മെ യു.​ജി.​സി-​സി.​എ​സ്.​ഐ.​ആ​ർ നെ​റ്റ് ഫെ​ലോ​ഷി​പ്/​ജെ​സ്റ്റ് സ്കോ​ർ/​ഐ.​സി.​എം.​ആ​ർ-​ജെ.​ആ​ർ.​എ​ഫ്/​ഐ.​സി.​എ.​ആ​ർ-​ജെ.​ആ​ർ.​എ​ഫ് ടെ​സ്റ്റ്/​ഡി.​ബി.​ടി-​ജെ.​ആ​ർ.​എ​ഫ് ബ​യോ​ടെ​ക്നോ​ള​ജി എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്/​ഗേ​റ്റ് സ്കോ​ർ-(​ഫി​സി​ക്സ്/​കെ​മി​സ്ട്രി) ലൈ​ഫ് സ​യ​ൻ​സ​സ്/​ബ​യോ​ള​ടെ​ക്നോ​ള​ജി)/ ജെ.​ജി.​ഇ.​ഇ ബി.​ഐ.​എ​ൽ.​എ​സ് എ​ന്നി​വ​യി​ലൊ​ന്നി​ൽ പ്രാ​ബ​ല്യ​ത്തി​ലു​ള്ള യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 1.08.2025ൽ 28 ​വ​യ​സ്സി​ന് താ​ഴെ​യാ​വ​ണം. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം https: recrutment.barc.gov.inൽ ​ല​ഭി​ക്കും. അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ. വ​നി​ത​ക​ൾ​ക്കും എ​സ്.​സി, എ​സ്.​ടി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കും ഫീ​സി​ല്ല. ഓ​ൺ​ലൈ​നി​ൽ മേ​യ് 19വ​രെ അ​പേ​ക്ഷി​ക്കാം.