മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി​യി​ലെ ജസ്റ്റീസ് അതുൽ ശ്രീധരന് അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റം

12:30 PM Oct 21, 2025 | Neha Nair

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി​യി​ലെ മ​ല​യാ​ളി ജ​ഡ്ജി ജ​സ്റ്റി​സ് അ​തു​ൽ ശ്രീ​ധ​ര​നെ അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി കേ​ന്ദ്ര നി​യ​മ, നീ​തി മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ഇ​​ദ്ദേ​ഹ​ത്തെ ഛത്തി​സ്ഗ​ഢ് ഹൈ​കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്റെ ശി​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​ർ വെ​ട്ടി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി​യി​​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്. മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി​യി​ൽ സീ​നി​യോ​റി​റ്റി​യി​ൽ ര​ണ്ടാ​മ​നാ​യ ജ​സ്റ്റി​സ് അ​തു​ൽ ശ്രീ​ധ​ര​ൻ,​ ഛത്തി​സ്ഗ​ഢി​ൽ സ്ഥാ​ന​മേ​റ്റി​രു​ന്നെ​ങ്കി​ൽ ചീ​ഫ് ജ​സ്റ്റി​സ് ആ​കു​മാ​യി​രു​ന്നു.

അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ സീ​നി​യോ​റി​റ്റി ഏ​ഴാം സ്ഥാ​ന​ത്താ​കും. ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കേ​ണ​ൽ സോ​ഫി​യ ഖു​റേ​ഷി​യെ ഭീ​ക​ര​രു​ടെ സ​ഹോ​ദ​രി​യെ​ന്ന് വി​ളി​ച്ച മ​ധ്യ​പ്ര​ദേ​ശി​ലെ ബി.​ജെ.​പി മ​ന്ത്രി വി​ജ​യ് ഷാ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വി​ട്ട​ത് ജ​സ്റ്റി​സ് അ​തു​ൽ ശ്രീ​ധ​ര​നാ​യി​രു​ന്നു.

ഛത്തി​സ്ഗ​ഢി​ലേ​ക്കു​ള്ള സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ത​ട​യാ​ൻ ഇ​തി​നു​ള്ള രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണ് കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ജ​സ്റ്റി​സ് അ​തു​ൽ ശ്രീ​ധ​ര​ൻ 2016ൽ ​ആ​ണ് മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യ​ത്.

മ​ക​ൾ ഹൈ​കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് 2023ൽ ​അ​ദ്ദേ​ഹ​ത്തെ ജ​മ്മു-​ക​ശ്മീ​രി​ലേ​ക്ക് സ്ഥ​ലം​മാ​റ്റു​ക​യു​ണ്ടാ​യി. ജ​മ്മു-​ക​ശ്മീ​ർ ഹൈ​കോ​ട​തി​യി​ൽ ജ​ഡ്ജി​യാ​യി​രി​ക്കെ അ​ദ്ദേ​ഹം ക​രു​ത​ൽ ത​ട​ങ്ക​ൽ കേ​സു​ക​ളി​ൽ കൂ​ടു​ത​ൽ ജു​ഡീ​ഷ്യ​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പൊ​തു​സു​ര​ക്ഷ നി​യ​മ​പ്ര​കാ​ര​മു​ള്ള നി​ര​വ​ധി കേ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. 2025ൽ ​മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി.