കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഫ്ലോറിഡയിൽ നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ടീമുമായി കൂടിക്കാഴ്ച നടത്തി. ട്രംപിൻ്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ കനേഡിയൻ ഇറക്കുമതിയുടെ സാധ്യതയെക്കുറിച്ചും, താരിഫ് സംബന്ധിച്ച ആശങ്കകളെക്കുറിച്ചും ചർച്ച നടത്തി.
കാനഡയുടെ കാബിനറ്റിലെ മുതിർന്ന അംഗങ്ങൾ വെള്ളിയാഴ്ച ഡോണൾഡ് ട്രംപിൻ്റെ നോമിനികളുമായി വാണിജ്യ, ആഭ്യന്തര വകുപ്പുകളെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. കാനഡയിൽ പുതുതായി നിയമിതനായ ധനകാര്യ മന്ത്രി ഡൊമിനിക് ലെബ്ലാങ്കും വിദേശകാര്യ മന്ത്രി മെലാനി ജോളിയും ട്രംപിൻ്റെ വാണിജ്യ സെക്രട്ടറി നോമിനി ഹോവാർഡ് ലുട്‌നിക്കും രാജ്യത്തിൻ്റെ താരിഫ്, വ്യാപാര അജണ്ടകളെക്കുറിച്ചും കൂടിക്കാഴ്ച്ചയിൽ ചർച്ച നടത്തി.
അടുത്ത മാസം അധികാരമേൽക്കുമ്പോൾ എല്ലാ കനേഡിയൻ ഇറക്കുമതികൾക്കും 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച. കനേഡിയൻ കയറ്റുമതിയുടെ 75 ശതമാനത്തിലധികം യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പോകുന്നു. ഏകദേശം രണ്ട് ദശലക്ഷം കനേഡിയൻ ജോലികൾ വ്യാപാരത്തെ ആശ്രയിച്ചിരിക്കുന്നതാണ്.