
2025-26 അദ്ധ്യയന വർഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ-II) മെയ് 24ന് കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കും.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം 4 വരെയായി ദീർഘിപ്പിച്ചു. www.cee.kerala.gov.in ലൂടെ അപേക്ഷ സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471-2525300, 2332120, 2338487.